PalakkadLatest NewsKeralaNattuvarthaNews

കാണാതായ വളർത്തു നായയെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തി : സംഭവം പട്ടാമ്പിയിൽ, പരാതി

ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായ നക്കുവിന് നേരെയാണ് ക്രൂരത അരങ്ങേറിയത്

പാലക്കാട്: കാണാതായ വളർത്തു നായയെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തി. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായ നക്കുവിന് നേരെയാണ് ക്രൂരത അരങ്ങേറിയത്.

പാലക്കാട് പട്ടാമ്പിക്കടുത്ത മുതുതലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച മുതൽ നായയെ കാണാതായിരുന്നു. പിന്നീട് ഇന്നലെ രാത്രിയാണ് നായ വീടിന് പരിസരത്തേക്ക് മടങ്ങിയെത്തിയത്. അപ്പോഴാണ് കണ്ണുകൾ ചൂഴ്ന്നെടുത്തതായി കണ്ടത്.

Read Also : അയൽവാസിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം : അയല്‍വാസി അറസ്റ്റിൽ

സംഭവത്തിൽ, പട്ടാമ്പി പൊലീസിൽ ദുർഗാ മാലതി പരാതി നൽകി. ആരാണ് ചെയ്തതെന്ന് അറിയില്ലെന്ന് ദുർഗാ മാലതി പറഞ്ഞു. എന്നാൽ, മനുഷ്യർ തന്നെയാണ് ചെയ്തതെന്ന് ഉറപ്പാണ്. നായ ആരെയും ഇതുവരെ കടിച്ചിട്ടില്ല. അതിനാൽ തന്നെ പ്രത്യേകിച്ച് ശത്രുതയുടെ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.

പലയിടത്തും നായയെ കാണാതായത് മുതൽ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് നായ വീടിനടുത്തേക്കെത്തിയത്. നായക്ക് പ്രാഥമിക ചികിത്സ നൽകി. ഇന്ന് മണ്ണൂത്തിയിലേക്ക് നായയെ കൊണ്ടുപോകും. ഇവിടെ വെച്ച് വിദഗ്ധ ചികിത്സ നൽകാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button