ErnakulamKeralaNattuvarthaLatest NewsNews

രണ്ടരവയസുകാരനെ കോഴി കൊത്തി പരിക്കേൽപ്പിച്ചു : ഉടമയ്‌ക്കെതിരെ കേസ്

ഏലൂര്‍ മഞ്ഞുമ്മല്‍ മുട്ടാറിന് സമീപം കടവില്‍ ജലീലിനെതിരെയാണ് കേസെടുത്തത്

കൊച്ചി: രണ്ടരവയസുകാരനെ കൊത്തിപ്പരിക്കേല്‍പ്പിച്ചതിന് കോഴിയുടെ ഉടമയ്‌ക്കെതിരെ കേസെടുത്തു. ഏലൂര്‍ മഞ്ഞുമ്മല്‍ മുട്ടാറിന് സമീപം കടവില്‍ ജലീലിനെതിരെയാണ് കേസെടുത്തത്. ഏലൂര്‍ പൊലീസ് ആണ് ഉടമയ്ക്കെതിരെ കേസെടുത്തത്.

Read Also : സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം

ഈ മാസം പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജലീലിന്റെ കോഴി അയല്‍വാസിയായ കുട്ടിയുടെ കണ്ണിനു താഴെയും കവിളത്തും കൊത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി. തുടർന്ന്, 22നാണ് പൊലീസില്‍ പരാതി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button