അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്തുടരാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം മൂല്യങ്ങളൊന്നും പിന്തുടരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ അവര്‍ ഗ്രാമങ്ങളെ തഴഞ്ഞു. ഗ്രാമങ്ങളുടെ സാധ്യതകളും കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിഞ്ഞില്ല. നഗരവും ഗ്രാമവും തമ്മിലുള്ള അകല്‍ച്ച മാത്രമായിരുന്നു കോണ്‍ഗ്രസ് ഭരണത്തിന്റെ ഫലം. പഞ്ചായത്ത് രാജ് വ്യവസ്ഥയെ എല്ലാവരും ഇന്ന് അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് വകുപ്പിനായി നീക്കി വെച്ച ബജറ്റ് വെറും 100 കോടി രൂപയായിരുന്നു,’ പ്രധാനമന്ത്രി വ്യക്തമാക്കി.
ശരീരഭാരം നിയന്ത്രിക്കാം, ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബിജെപി അധികാരത്തില്‍ വന്നതില്‍ പിന്നെ ഗ്രാമങ്ങളില്‍ വൈദ്യുതിയും വെള്ളവും ലഭ്യമായെന്നും ഇത്തരം സൗകര്യങ്ങള്‍ക്കായി നഗരങ്ങളിലേക്ക് പാലായനം ചെയ്യേണ്ട സ്ഥിതി നിലവിലില്ലെന്നും മോദി അവകാശപ്പെട്ടു. ഗുജറാത്തിലെ ബവ്‌ല ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments