ThiruvananthapuramNattuvarthaLatest NewsKeralaNews

മോദി എന്ത് അവകാശത്തിലാണ് അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത്?: വിമർശനവുമായി അജയ് തറയിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ രംഗത്ത്. അയോധ്യയില്‍ പ്രധാനമന്ത്രിക്ക് എന്തുകാര്യമെന്ന് അജയ് തറയിൽ ചോദിച്ചു. അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം പണിയുവാന്‍ അനുവദിച്ചതും, സ്ഥലം അനുവദിച്ചതും സുപ്രീംകോടതി. അവിടെ ശ്രീരാമ ക്ഷേത്രം പണിയുന്നത് ശ്രീരാമക്ഷേത്ര ട്രസ്റ്റാണെന്നും അജയ് തറയിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ലോകമെമ്പാടുമുള്ള ശ്രീരാമഭക്തരാണ് പണം നല്‍കിയത്. പ്രതിഷ്ഠ നടത്തേണ്ടത് തന്ത്രിയും പൂജാരിമാരും. ശ്രീകോവിലില്‍ കയറാനോ പ്രതിഷ്ഠയില്‍ സ്പര്‍ശിക്കാനോ അവകാശമില്ലാത്ത നരേന്ദ്രമോദി എന്ത് അവകാശത്തിലാണ് അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നതെന്നാണ് അജയ് തറയിൽ ചോദിക്കുന്നത്.

അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി: ഹൈക്കോടതിയെ സമീപിച്ച് റോബിന്‍ ബസ് ഉടമ
അയോധ്യയില്‍ പ്രധാനമന്ത്രിക്ക് എന്തുകാര്യം?
അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം പണിയുവാന്‍ അനുവദിച്ചതും, സ്ഥലം അനുവദിച്ചതും സുപ്രീംകോടതി. അവിടെ ശ്രീരാമ ക്ഷേത്രം പണിയുന്നത് ശ്രീരാമക്ഷേത്ര ട്രസ്റ്റ്. പണം നല്‍കിയത് ലോകമെമ്പാടുമുള്ള ശ്രീരാമഭക്തര്‍. പ്രതിഷ്ഠ നടത്തേണ്ടത് തന്ത്രിയും പൂജാരിമാരും. ശ്രീകോവിലില്‍ കയറാനോ പ്രതിഷ്ഠയില്‍ സ്പര്‍ശിക്കാനോ അവകാശമില്ലാത്ത നരേന്ദ്രമോദി എന്ത് അവകാശത്തിലാണ് അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത്?
അജയ് തറയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button