Latest NewsNewsIndia

രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണം: വ്യക്തമാക്കി ഡികെ ശിവകുമാർ

ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച അദ്ദേഹം ജനവികാരത്തെ മാനിക്കണമെന്നും പറഞ്ഞു.

രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഡികെ ശിവകുമാർ പറഞ്ഞു.

അയോധ്യയില്‍ ‘രാം ലല്ല യാഥാര്‍ത്ഥ്യമാകുന്ന പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കുഞ്ഞ് ജനിക്കണം’ : ഗര്‍ഭിണികളുടെ അഭ്യര്‍ത്ഥന

എന്നാൽ, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഇതുവരെയും ഔദ്യോഗിക തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നും സമയമാകുമ്പോള്‍ അറിയിക്കുമെന്നും ആണ് വിഷയത്തിൽ പ്രതികരിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button