ശരീരഭാരം നിയന്ത്രണ വിധേയമാക്കാൻ പലതരത്തിലുള്ള ഡയറ്റുകൾ ഇന്ന് ലഭ്യമാണ്. ഡയറ്റുകൾക്കൊപ്പം ചില പാനീയങ്ങളും വണ്ണം കുറയ്ക്കാൻ സഹായിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കുന്ന പാനീയങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷം ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം ചൂടോടെ കുടിക്കുക. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കും.
Also Read: സിപിഎമ്മിലോ പോഷക സംഘടനകളിലോ അംഗമായാല്‍ എന്ത് നിയമവിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെടാം: വിഡി സതീശന്‍
അടുത്തതാണ് ഉലുവ വെള്ളം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയാണിത്. ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, വിറ്റാമിൻ ബി6, പ്രോട്ടീൻ തുടങ്ങി നിരവധി ധാതുക്കളാലും വിറ്റാമിനുകളാലും ഉലുവ സമ്പന്നമാണ്.
വിശപ്പും ആസക്തിയും കുറയ്ക്കാൻ സഹായിക്കുന്ന പാനീയമാണ് കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം. ഇതിൽ ധാരാളം ആന്റി- ഓക്സിഡന്റുകളും ആന്റി- ബയോട്ടിക് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
Post Your Comments