
മഞ്ചേരി: മിനി പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മഞ്ചേരി ചെറാംകുത്ത് ചോഴിയത്ത് കോണശ്ശേരി പുൽക്കൊടി ഗംഗാധരൻ നായരുടെ മകൻ സുരേന്ദ്രൻ എന്ന സുര (50) യാണ് മരിച്ചത്.
Read Also : ഈ സംസ്ഥാനങ്ങളിൽ മൊബൈൽ നിരക്കുകൾ കുത്തനെ ഉയർത്തി എയർടെൽ, പുതുക്കിയ നിരക്കുകൾ അറിയാം
തിങ്കളാഴ്ച രാത്രി ചോഴിയത്ത് ആണ് അപകടം നടന്നത്. മകനോടൊത്ത് വരുമ്പോൾ വീടിന് അടുത്ത് വെച്ച് മിനി പിക്കപ്പ് ഓഫ് ആയി. ഏറെ ശ്രമിച്ചെങ്കിലും സ്റ്റാർട്ടാവാത്തതിനെ തുടർന്ന്, മകനെ വീട്ടിലാക്കി വാഹനമെടുക്കാൻ പോയതായിരുന്നു സുരേന്ദ്രൻ.
തുടർന്ന്, സ്റ്റാർട്ടായ വാഹനം നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഞ്ചേരി എസ്ഐ ഷാജിലാൽ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: രജിത മക്കൾ: ശ്വേത, അഭിമന്യു, ആറു മാസം പ്രായമായ ആണ്‍കുട്ടി.
Post Your Comments