Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

കോർപറേറ്റ്, വർഗീയ ശക്തികൾ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ യോജിച്ച പോരാട്ടം അനിവാര്യം: സീതാറാം യെച്ചൂരി

തിരുവനന്തപുരം: കോർപറേറ്റ്, വർഗീയ ശക്തികൾ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം ശക്തികൾ മാധ്യമങ്ങളെപ്പോലും ഉപകരണമാക്കി മാറ്റുന്നിടത്ത് പി ഗോവിന്ദപിള്ളയെപ്പോലുള്ള ധിഷണാശാലികളുടെ ചിന്തകൾ പ്രസക്തമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിശപ്പും തൊഴിലില്ലായ്മയും പെരുകുമ്പോഴും മതവിശ്വാസങ്ങൾ അതിലെല്ലാം വലുതെന്ന് വിശ്വസിപ്പിക്കാനാണ് കേന്ദ്രം ഭരിക്കുന്നവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: കതിരൂർമനോജ് വധക്കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല, നാല് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം: സുപ്രീംകോടതി

ഹിമാചൽ പ്രദേശിൽ സിപിഐ എം സ്ഥാനാർഥി ജയിച്ചപ്പോൾ ദേവഭൂമിയിൽ അസുരന്മാർ വിജയിച്ചത് എങ്ങനെയെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. എന്നാൽ, ഇക്കുറിയും അവിടെ സിപിഐഎമ്മിന് ജയമുണ്ടാകും. കൺകറന്റ് പട്ടികയിലുള്ള ഉന്നത വിദ്യാഭ്യാസത്തിൽപ്പോലും കേന്ദ്രം ഇടപെടുന്നു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് സർവകലാശാലകളിൽ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുജിസി ചെയർമാൻ ഗവർണർമാർക്ക് കത്തെഴുതിയത് ഇതിന്റെ ഭാഗമാണ്. വേദകാലം മുതൽ രാജ്യത്ത് ജനാധിപത്യ സമ്പ്രദായമുണ്ടെന്നും ഖാപ് പഞ്ചായത്ത് ജനാധിപത്യത്തിന്റെ മാതൃകയാണെന്നുമാണ് യുജിസി പറയുന്നത്. സ്വാതന്ത്ര്യദിനത്തിൽ നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ ചുവടുപിടിച്ചാണിതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

ജി ട്വന്റി അധ്യക്ഷ സ്ഥാനം നരേന്ദ്രമോദിക്ക് ലഭിക്കുന്നത് വലിയ നേട്ടമായി അടുത്ത തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാനാണ് നീക്കം. ഇതിൽ ഉൾപ്പെട്ട എല്ലാ രാജ്യങ്ങൾക്കും ഊഴമനുസരിച്ച് ലഭിക്കുന്നതാണ് അധ്യക്ഷസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: 28 കിലോ കുറഞ്ഞെന്ന സത്യേന്ദ്ര ജെയ്‌നിന്റെ വാദം പച്ചക്കള്ളം, 8 കിലോ കൂടി: തെളിവുകള്‍ പുറത്തുവിട്ട് ജയില്‍ അധികൃതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button