
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ബിജെപി പഴയ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അദ്ദേഹം എത്തിയിരുന്നു. പ്രസിഡന്റ് കെ സുരേന്ദ്രന്‍ , വി മുരളീധരന്‍, സുരേഷ് ഗോപി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നാളെ പതിനൊന്ന് മണിക്കായിരിക്കും രാജീവ് ചന്ദ്രശേഖര്‍ ഔദ്യോ?ഗികമായി ഏറ്റെടുക്കുക..
Read Also: പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം : മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്.
തിങ്കളാഴ്ച സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്‍ക്കും. അഞ്ച് വര്‍ഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാളെ സ്ഥാനമൊഴിയും.
Post Your Comments