ന്യൂഡല്‍ഹി: 28 കിലോ കുറഞ്ഞെന്ന സത്യേന്ദ്ര ജെയ്നിന്റെ വാദം പച്ചക്കള്ളമെന്ന് തെളിഞ്ഞു. ജയിലില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞെന്നും ഉള്ള സത്യേന്ദ്ര ജെയിന്റെ വാദമാണ് പച്ചക്കള്ളമെന്ന് തെളിഞ്ഞത്. സത്യേന്ദ്ര ജെയിന്‍ കോടതിയില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ജയിലിനുള്ളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വ്യത്യസ്ത തരം ഭക്ഷണസാധനങ്ങള്‍ പല പ്ലേറ്റുകളിലായി നിരന്നിരിക്കുന്നതും സത്യേന്ദ്ര ജെയിന്‍ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മൂന്ന് ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ജയിലില്‍ ശരിയായ രീതിയില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്ന സത്യേന്ദ്ര ജെയിനിന്റെ വാദം തെറ്റാണെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. 28 കിലോ കുറഞ്ഞുവെന്ന വാദം തെറ്റാണെന്നും, എട്ട് കിലോ കൂടുകയാണ് ചെയ്തതെന്നും ജയില്‍ അധികൃതര്‍ പറയുന്നു. അറസ്റ്റിലായതിന് പിന്നാലെ തനിക്ക് ജയിലില്‍ ഭക്ഷണവും മരുന്നും നിഷേധിക്കുന്നുവെന്നായിരുന്നു സത്യേന്ദ്ര ജെയിനിന്റെ വാദം. ആം ആദ്മിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്ക് ആവശ്യത്തിലധികം ഭക്ഷണം ലഭിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
Post Your Comments