നെടുങ്കണ്ടം: കുളത്തില്‍ വീണ് മധ്യവയസ്കന് മരിച്ചു. ബാലഗ്രാം പനയ്ക്കല്‍സിറ്റി തൊമ്പിപറമ്പില് ഷാജി(55) ആണ് മരിച്ചത്. റോഡിനു സമീപത്തായുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തില്‍ കുളത്തില്‍ വീണതായാണ് പ്രാഥമിക നിഗമനം.
Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
തൂക്കുപാലം ബാലഗ്രാമില്‍ ആണ് സംഭവം. രാവിലെ സ്കൂളില്‍ പോകുന്നതിനായി എത്തിയ വിദ്യാര്‍ത്ഥികളാണ് കുളത്തില്‍ മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രിയില്‍ ഷാജിയും സുഹൃത്തുക്കളും വെയ്റ്റിംഗ് ഷെഡില്‍ ഇരുന്ന് മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. സമീപത്തു നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഒപ്പമുണ്ടായിരുന്നവര്‍ മടങ്ങിയെങ്കിലും ഷാജി ഇവിടെത്തന്നെ ഇരിക്കുകയായിരുന്നു. അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്നാണ് നിഗമനം.
കമ്പംമെട്ട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഭാര്യ: ഗിരിജ. മക്കൾ: ഗിരീഷ്, ഗീതു. മരുമക്കൾ: ചിഞ്ചു, രമേശ്.
Post Your Comments