Latest NewsInternational

നേപ്പാള്‍ തിരഞ്ഞെടുപ്പ് : കെ പി ശർമ ഒലിക്ക് തിരിച്ചടി, ഭരണപക്ഷത്തിന് ലീഡ്

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യൂബയുടെ നേപ്പാളി കോണ്‍ഗ്രസ് 32 സീറ്റിലും മുഖ്യ എതിരാളികളായ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ സി.പി.എന്‍ – യു.എം.എല്‍ 17 സീറ്റിലും ലീഡ് ചെയ്യുന്നു.

ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം മസ്താംഗ് മണ്ഡലത്തില്‍ മാത്രമാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. ഇവിടെ നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യോഗേഷ് ഗൗചന്‍ വിജയിച്ചു. ഇത്തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്ഥാനാര്‍ത്ഥിയായി യോഗേഷ്. പാര്‍ലമെന്റിലെ 275 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

പാര്‍ലമെന്റില്‍ 110 സീറ്റില്‍ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലും 165 സീറ്റില്‍ നേരിട്ടും തിരഞ്ഞെടുപ്പ് നടക്കുന്നു. 165 മണ്ഡലങ്ങളിലെ ഫലം ഒരാഴ്ചയ്ക്കുള്ളില്‍ അറിയാമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ പറയുന്നു. ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിലെ ഫലം ഡിസംബര്‍ 8ന് പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button