KottayamLatest NewsKeralaNattuvarthaNews

എ​രു​മേ​ലി​യി​ൽ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പിൽ തീപിടിത്തം : ലക്ഷങ്ങളുടെ നാശ നഷ്ടം

മ​ങ്ങാ​ട്ട് ജെ​യ്മോ​ന്‍റെ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക് ഷോ​പ്പി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്

എ​രു​മേ​ലി: എ​രു​മേ​ലി​യി​ൽ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പിൽ തീപിടിത്തം. മ​ങ്ങാ​ട്ട് ജെ​യ്മോ​ന്‍റെ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക് ഷോ​പ്പി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെയാണ് സംഭവം. തൊ​ട്ട​ടു​ത്തു​ള്ള ഹോ​ട്ട​ലി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം തീ​പ​ട​ർ​ന്ന് ക​ർ​ട്ട​ൻ നെ​റ്റ് ക​ത്തി ജെ​യ്‌​മോ​ന്‍റെ ക​ട​യ്ക്കു​ള്ളി​ൽ വീ​ണാ​ണ് അ​ഗ്നി​ബാ​ധ​യുണ്ടായ​ത്. ശ​ബ​രി​മ​ല സീ​സ​ൺ മു​ൻ​നി​ർ​ത്തി ആ​രം​ഭി​ച്ച താ​ത്കാ​ലി​ക യൂ​ണി​റ്റി​ൽ​ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചെ​ങ്കി​ലും ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ഫ​ർ​ണീ​ച്ച​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ച്ചി​രു​ന്നു.

Read Also : വിവിധ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് മുങ്ങി: പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് പോലീസ് 

അതേസമയം, ശ​ബ​രി​മ​ല സീ​സ​ണാ​രം​ഭ​ത്തി​നി​ടെ പൊ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പം ക​ട​യി​ൽ പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പി​ടി​ത്തം ആശങ്ക പരത്തി. ക​ട​ക​ളി​ൽ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തോ​ടെ ശ​ക്ത​മാ​യി. ഇ​ത്ത​വ​ണ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ൽ സീ​സ​ൺ ക​ട​ക​ളി​ൽ അ​ഗ്നി ശ​മ​ന ഉ​പ​ക​ര​ണം നി​ർ​ബ​ന്ധ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​വ ഇ​ല്ലെ​ങ്കി​ൽ ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ചി​ട്ടും ഈ ​തീ​രു​മാ​നം ന​ട​പ്പി​ൽ വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button