Latest NewsNewsBusiness

വളർച്ചയുടെ പാതയിൽ ഇന്ത്യൻ ഐടി സേവന വിപണി, ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് ഐഡിസി

2026- ന്റെ അവസാനത്തോടെ ഐടി വ്യവസായ മേഖല 20.5 ബില്യൺ ഡോളർ വളർച്ച നേടുമെന്നാണ് വിലയിരുത്തൽ

ഇന്ത്യൻ ഐടി സേവന വിപണിയിൽ വൻ കുതിച്ചുചാട്ടം. ഇന്റർനാഷണൽ ഡാറ്റാ കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഐടി സേവന രംഗത്ത് 7.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ച വെച്ചിരിക്കുന്നത്. കൂടാതെ, ഇന്ത്യയിലെ വ്യവസായങ്ങളിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നിക്ഷേപങ്ങൾ തുടർച്ചയായി വർദ്ധിച്ചിട്ടുണ്ട്. ഈ ഘടകങ്ങൾ വളർച്ച നിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്.

2021- ന്റെ ആദ്യ പകുതിയിൽ 7.3 ശതമാനം വളർച്ച മാത്രമാണ് ഐടി വ്യവസായ മേഖല കൈവരിച്ചിരുന്നത്. എന്നാൽ, 2022- ന്റെ ആദ്യ പകുതിയിൽ 8.1 ശതമാനം വളർച്ച നേടിയിട്ടുണ്ട്. നിലവിൽ, ഇന്ത്യൻ ആഭ്യന്തര ഐടി, ബിസിനസ് സേവന വിപണിയുടെ മൂല്യം 7.15 ഡോളറാണ്. 2026- ന്റെ അവസാനത്തോടെ ഐടി വ്യവസായ മേഖല 20.5 ബില്യൺ ഡോളർ വളർച്ച നേടുമെന്നാണ് വിലയിരുത്തൽ.

Also Read: കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി തിരഞ്ഞെടുക്കപ്പെട്ടു

ഇന്ന് ലോകത്തിലെ ഭൂരിഭാഗം ഐടി കമ്പനികളെയും സാമ്പത്തിക മാന്ദ്യം പിടികൂടിയിട്ടുണ്ട്. ആഗോള വ്യാപകമായി മാന്ദ്യ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യൻ ഐടി സേവന വിപണി ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button