KeralaNattuvarthaLatest NewsNewsIndia

കമ്പ്യൂട്ടറിനോട് കലിപ്പിട്ട് സർക്കാർ, വാഗ്ദാനങ്ങൾ പാഴായി, അവസരങ്ങൾ ഉണ്ടായിട്ടും സ്റ്റാര്‍ട്ട് അപ്പ് വഴി ജോലിയില്ല

കർണാടകയിലും മറ്റ് ഇതര സംസ്ഥാനങ്ങളിലുമായി എത്രയോ മലയാളികളായ ഐടി വിദഗ്ധരാണ് തുച്ഛ ശമ്പളത്തിന് ജോലി ചെയ്യുന്നത്

തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പാഴാകുന്നു. തൊഴിലവസരങ്ങൾ ഉണ്ടായിട്ടും കമ്പ്യൂട്ടർ ഐ ടി മേഖലയോട് മുഖം തിരിച്ച് കേരള സർക്കാർ. കോവിഡിൽ ജോലി നഷ്ടപ്പെട്ട അനേകം മനുഷ്യരാണ് പുതിയ ജോലികൾ തിരഞ്ഞു പിടിയ്ക്കാൻ വേണ്ടി ദിനം പ്രതി അലഞ്ഞുകൊണ്ടിരിക്കുന്നത്. തകര്‍ന്ന ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒയുടെ ശുപാര്‍ശയും സർക്കാരിന്റെ ഫയലിലൊതുങ്ങി.

Also Read:ഗൾഫ് മേഖലയിൽ സ്ത്രീകളുടെ മികച്ച ജോലിസ്ഥലം: പട്ടികയിൽ ഇടംനേടി ദുബായ് കസ്റ്റംസ്

തോമസ് ഐസക് ധനമന്ത്രിയായിരുന്ന സമയത്ത് അവതരിപ്പിച്ച ബജറ്റില്‍ 2500 സ്റ്റാര്‍ട്ടപ്പുകള്‍. 20000 തൊഴില്‍ എന്നിവയായിരുന്നു സർക്കാരിന്റെ മോഹന വാഗ്ദാനം. ബജറ്റ് പ്രഖ്യാപനം നടന്നിട്ട് 9 മാസം പിന്നിട്ടപ്പോള്‍, ആകെ ഉണ്ടായത് 198 സ്റ്റാര്‍ട്ട് അപ്പുകളാണ്. മികച്ച ഐടി മേഖലാ ജോലിക്കാർ കേരളത്തിൽ ഉണ്ടായിട്ടും കോവിഡ് കാലത്ത് പല തരത്തിലുള്ള സോഫ്റ്റ് വെയറുകള്‍ ആവശ്യമായി വന്നപ്പോള്‍ കേരളം ആശ്രയിച്ചത് മറ്റ് സംസ്ഥാനങ്ങളെയാണ്.

എന്തുകൊണ്ട് സ്വന്തം സംസ്ഥാനത്ത് മികച്ച വിഭവ ശേഷി ഉണ്ടായിട്ടും അത് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. ഇപ്പോഴും കർണാടകയിലും മറ്റ് ഇതര സംസ്ഥാനങ്ങളിലുമായി എത്രയോ മലയാളികളായ ഐടി വിദഗ്ധരാണ് തുച്ഛ ശമ്പളത്തിന് ജോലി ചെയ്യുന്നത്. അവസരങ്ങൾ ഉണ്ടായിട്ടും അതിനെ വിനിയോഗിക്കാൻ കഴിയാത്തത് വലിയ പോരായ്മ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button