രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം തുടരാനുള്ള അനുമതി നൽകി വാണിജ്യ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരത്തിലുള്ള ഐടി സ്ഥാപനങ്ങൾക്ക് 2023 ഡിസംബർ 31 വരെയാണ് വർക്ക് ഫ്രം ഹോം തുടരുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്. ചെറു നഗരങ്ങളിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, സേവന മേഖലയിലെ കയറ്റുമതി ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
2022 ജൂലൈ മുതൽ കരാർ തൊഴിലാളികളടക്കം പ്രത്യേക സാമ്പത്തിക മേഖലയിലെ 50 ശതമാനം ജീവനക്കാർക്ക് ഇതിനോടകം കേന്ദ്രസർക്കാർ വർക്ക് ഫ്രം ഹോമിനുളള അനുമതി നൽകിയിരുന്നു. പരമാവധി ഒരു വർഷത്തെക്കാണ് വർക്ക് ഫ്രം ഹോം തുടരാനുള്ള അവസരം ലഭിക്കുന്നത്. കൂടാതെ, ഇത്തരത്തിൽ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് ലാപ്ടോപ്, ഡെസ്ക്ടോപ്പ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ നൽകേണ്ടതായിട്ടുണ്ട്.
Also Read: സുഖ്‌വിന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി, തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റേത്
പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് കീഴിൽ ഭേദഗതി ചെയ്ത ചട്ടം 43എ പ്രകാരം, ഐടി ജീവനക്കാർ, ഐടി പ്രാപ്തമാക്കിയ സേവനങ്ങളിലെ ജീവനക്കാർ, യാത്ര ചെയ്യുന്ന ജീവനക്കാർ, പുറത്ത് ജോലിയുളളവർ തുടങ്ങിയവർക്ക് വീട്ടിൽ നിന്നോ, അല്ലെങ്കിൽ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് പുറത്തുനിന്നുള്ള സ്ഥലത്ത് നിന്നോ ജോലി ചെയ്യാനുള്ള അനുവാദം നൽകുന്നുണ്ട്.
Post Your Comments