ബംഗളൂരു: ചരിത്ര ചുവടുവെപ്പിനൊരുങ്ങി ബംഗളൂരിലെ ഐടി മേഖല. രാജ്യത്ത് ആദ്യമായി ഐടി മേഖലയില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നു. ബംഗളൂരുവില്‍ ഇന്നാണ് ടെക്കികളുടെ ട്രേഡ് യൂണിയന്‍ രൂപീകരണ സമ്മേളനം നടക്കുന്നത്.
കോറമംഗലയിലെ വൈഎംസിഎ ഹാളില്‍ ഉച്ചക്ക് രണ്ടു മണിക്കാണ് സമ്മേളനം. ഐടി, ഐടി അധിഷ്ഠിത മേഖലയെ പ്രതിനിധികരിച്ച് നൂറു കണക്കിന് ടെക്കികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ചരിത്രനീക്കത്തിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9513861712 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഐടി മേഖലയില്‍ വര്‍ധിച്ചുവരുന്ന തൊഴില്‍ ചുഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രേഡ് യൂണിയന്‍ രൂപീകരണത്തിലേക്ക് ടെക്കികളെ നയിച്ചത്.
Post Your Comments