ThiruvananthapuramLatest NewsKeralaNattuvarthaNews

കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമായ ബിനീഷ്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജയേഷ് ജോർജ് കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്ന ചൊവ്വാഴ്ച സമയപരിധി കഴിഞ്ഞിട്ടും എതിർത്ത് ആരും പാനൽ പത്രിക നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് ബിനീഷ് കോടിയേരി കെസിഎ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം

വിനോദ് എസ് കുമാർ (സെക്രട്ടറി), പി ചന്ദ്രശേഖൻ (വൈസ് പ്രസിഡന്റ്), കെ.എം. അബ്ദുൽ റഹിമാൻ (ട്രഷറർ), ബിനീഷ് കോടിയേരി (ജോയിന്റ് സെക്രട്ടറി), സതീശൻ (കൗൺസിലർ) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button