Latest NewsKeralaNews

മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മറയൂർ: ഇടുക്കി മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഇടുക്കി  മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും ഇടയിൽ ആണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കർണാടക മൈസൂർ സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്. കർണാടക സോപ്പസിന് വേണ്ടി ചന്ദനം കൊണ്ടുപോകാൻ വന്ന വാഹനത്തിന്റെ ഡ്രൈവറാണ് രാജേഷ് ​ഗൗഡ. കെട്ടിടത്തിൽ നിന്നും തെന്നി വീണാണ് മരണം. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button