IdukkiKeralaNattuvarthaLatest NewsNews

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : അടിമാലിയില്‍ യുവാവ് അറസ്റ്റിൽ

അടിമാലി സ്വദേശിയായ നിധിൻ (26) തങ്കച്ചനാണ് പിടിയിലായത്

ഇടുക്കി: അടിമാലിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിൽ. അടിമാലി സ്വദേശിയായ നിധിൻ (26) തങ്കച്ചനാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയിൽ പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്, ആശുപത്രി അധികൃതർ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read Also : ബാല സൗഹൃദ സംസ്ഥാനം ലക്ഷ്യം: ആരോഗ്യമന്ത്രി വീണാ ജോർജ്

പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലായതോടെ നിധിന്‍ ഒളിവിൽ പോയി. നിധിനെ ഒളിവിൽ പോകാൻ സഹായിച്ച നാല് സുഹൃത്തുക്കളെ ഇന്നലെ അടിമാലി പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ നിധിൻ രാവിലെ അഭിഭാഷകനോടൊപ്പം അടിമാലി പൊലീസിൽ ഹാജരാകാൻ നടപടി ആരംഭിച്ചിരുന്നു.

നിധിൻ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. കുട്ടിയുടെ മാതാവും സഹോദരനും ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡിപ്പിച്ചിരുന്നത്. പോക്സോ വകുപ്പ് ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button