CricketLatest NewsNewsIndiaSports

ഇംഗ്ലണ്ടിനോട് അമ്പേ പരാജയപ്പെട്ട് പാകിസ്ഥാൻ, ഹൃദയം തകർന്ന് അക്തർ: അവസാന ആണിയും അടിച്ച് മുഹമ്മദ് ഷമി

ന്യൂഡൽഹി: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയവരിൽ മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തർ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയതെന്നും ഈ തോല്‍വി അവരെ കാലങ്ങളോളം വേട്ടയാടുമെന്നുമായിരുന്നു അക്തര്‍ പറഞ്ഞത്. ഇംഗ്ലണ്ടിനെ പോലെ അല്ല പാകിസ്ഥാനെന്നും പാകിസ്ഥാൻ കപ്പ് അടിക്കുമെന്നുമായിരുന്നു അക്തറിന്റെ വാദം. എന്നാൽ, ഇപ്പോള്‍ ഫൈനലില്‍ പാകിസ്ഥാന്റെ തോല്‍വിയും അക്തറിന് വേദനിച്ചു.

ഹൃദയം പൊട്ടുന്ന ഇമോജീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അക്തര്‍ താന്‍ അനുഭവിക്കുന്ന വേദന പങ്കിട്ടത്. അതിന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുക്കുന്നത്. ഇതിനെയാണ് കര്‍മ എന്ന് വിളിക്കുന്നതെന്നാണ് ഷമി മറുപടി നല്‍കിയത്. അക്തറിന്റെ ട്വീറ്റും അതിന് ഷമി നല്‍കിയ മറുപടിയും ട്വിറ്ററിൽ ചർച്ചയായിരിക്കുകയാണ്.

പിന്നാലെ ജേതാക്കളായ ഇംഗ്ലണ്ടിനെ അഭിനന്ദിച്ചും ഷമി രംഗത്തെത്തി. ബെന്‍ സ്‌റ്റോക്‌സ് കളിച്ചത് മനോഹരമായ ഇന്നിംഗ്‌സാണെന്നും ഇംഗ്ലണ്ടാണ് ടി20 ലോക കിരീടം അര്‍ഹിക്കുന്നതെന്നും ഷമി ട്വീറ്റ് ചെയ്തു. പാകിസ്ഥാന്‍ പേസര്‍മാര്‍ നന്നായി പന്തെറിഞ്ഞെന്നും ഷമി പറഞ്ഞു. നേരത്തെ, ഇന്ത്യന്‍ താരം വിരാട് കോലിയും ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ചിരുന്നു.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടുമായി ഇന്ത്യ നടത്തിയ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ സ്‌കോർ പോലും പാകിസ്ഥാന് ഉയർത്താൻ കഴിഞ്ഞിരുന്നില്ല. പാകിസ്ഥാന് മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button