CricketLatest NewsNewsSports

അക്തർ കുത്തിവെയ്പ്പ് എടുക്കുമായിരുന്നു, അതിന്റെ ഇന്ന് അവൻ അനുഭവിക്കുന്നു: ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തൽ

ലാഹോർ: മുൻ പാകിസ്ഥാൻ പേസർ ഷൊയ്ബ് അക്തറിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ നായകൻ ഷാഹിദ് അഫ്രീദി. അക്തർ കളിക്കുന്ന സമയത്ത് ധാരാളം കുത്തിവയ്പ്പുകൾ എടുക്കാറുണ്ടായിരുന്നുവെന്നും അതിനാലാണ് അദ്ദേഹത്തിന് ഇപ്പോൾ നടക്കാൻ പോലും കഴിയാത്തതെന്നുമാണ് അഫ്രീദി പറയുന്നത്. കഴിഞ്ഞ വര്‍ഷം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ ടീമിന് ശരിക്കും ആവശ്യമുള്ളപ്പോള്‍ അഫ്രീദി വേദന സഹിച്ച് പന്തെറിയണമായിരുന്നുവെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.

‘നോക്കൂ, ഷൊയ്ബ് അക്തറിന്റെ ഇപ്പോഴത്തെ അവസ്ഥ. ഏറെ പ്രയാസമാണെങ്കിലും അവന് അത് ചെയ്യാന്‍ കഴിയും. എല്ലാവര്‍ക്കും ശുഐബ് അക്തര്‍ ആകാന്‍ കഴിയില്ല. കുത്തിവെപ്പും വേദനസംഹാരികളും കഴിച്ച് പരിക്കുമായി കളിക്കുന്നത് പ്രയാസമാണ്. കാരണം, നിങ്ങളുടെ പരിക്ക് കൂടുതല്‍ വഷളാകുകയാണ് ചെയ്യുക. എന്തായാലും ഷൊയ്ബ് അക്തറിനെ വെറുതെ വിടാം!’ -അഫ്രീദി പറഞ്ഞു.

ഹാരി ബ്രൂക്കിന്റെ ക്യാച്ച് എടുക്കുന്നതിനിടെ ഷഹീന്റെ കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ മത്സരത്തില്‍ അധികം പന്തെറിയാന്‍ താരത്തിന് കഴിഞ്ഞില്ല. ആ ഫൈനലില്‍ ഷഹീന് 13 പന്തുകള്‍ മാത്രമേ എറിയാന്‍ കഴിഞ്ഞുള്ളൂ. ഇതാണ് പാകിസ്ഥാൻ ആരാധകരുടെ വിമർശനങ്ങൾക്ക് കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button