ഡൽഹി: 2023ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ചു. ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി ഉൾപ്പെടെ 26 പേർ അർജുന അവാർഡ് നേടി. കബഡി പരിശീലകൻ ഇ. ഭാസ്കരന് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണു പുരസ്കാരം. ദേശീയ കായികമന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2024 ജനുവരി ഒൻപതിന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അർജുന അവാർഡ് നേടിയ നേടിയ കായികതാരങ്ങളും കായിക ഇനവും;
ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: മദ്രസാധ്യാപകന് 20 വർഷം കഠിന തടവും പിഴയും
ഓജസ് പ്രവീൺ (ആർച്ചറി), അതിദി ഗോപിചന്ദ് സ്വാമി (ആർച്ചറി), എം ശ്രീശങ്കർ (അത്ലറ്റിക്സ്), പാരുൾ ചൗധരി (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിങ്), ആർ വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗർവല്ല (അശ്വാഭ്യാസം), ദിവ്യാകൃതി സിങ് (അശ്വാഭ്യാസം), ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പതക് (ഹോക്കി), പുഖ്രംബം സുശീല ചാനു (ഹോക്കി), പവൻ കുമാർ (കബഡി), ഋതു നേഗി (കബഡി), നസ്രീൻ (ഖോ ഖോ), പിങ്കി (ലോൺ ബോൾസ്), ഐശ്വരി പ്രതാപ് സിങ് തോമർ (ഷൂട്ടിങ്), ഈഷ സിങ് (ഷൂട്ടിങ്), ഹരീന്ദർ പാൽ സിങ് സന്ധു (സ്ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിൾ ടെന്നിസ്), സുനിൽ കുമാർ (ഗുസ്തി), ആന്റിം (ഗുസ്തി), നവോറം റോഷിബിന ദേവി (വുഷു), ശീതൾ ദേവി (പാര ആർച്ചറി), ഇല്ലുരി അജയ് കുമാർ റെഡ്ഡി (ബ്ലൈൻഡ് ക്രിക്കറ്റ്), പ്രാചി യാദവ് (പാര കനൂയിങ്)
Post Your Comments