AlappuzhaKeralaNattuvarthaLatest NewsNews

പാചകം ചെയ്യുന്നതിനിടെ പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന സുനിൽ കുമാറാണ് (50) മരിച്ചത്

അമ്പലപ്പുഴ: പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന സുനിൽ കുമാറാണ് (50) മരിച്ചത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പുതിയ പാചക വാതക സിലിണ്ടർ ഘടിപ്പിച്ച ശേഷം എയർ കളഞ്ഞ് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോരുകയായിരുന്നു. തീപടര്‍ന്ന് ഗുരുതര പരിക്കേറ്റ സുനില്‍കുമാറിനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.

Read Also : ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരും, ജിഡിപി 7 ശതമാനം വളർച്ച കൈവരിക്കാൻ സാധ്യത

അപകടത്തിൽ ഭാര്യ സീന (45) മകൾ അനുഷ (9), പാചക വാതക വിതരണക്കാരൻ ആന്റണി എന്നിവർക്കും പരിക്കേറ്റിരുന്നു. മകൻ അമൃതേഷ് ഈ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. സുനിൽ കുമാറിന്റെ മൃതദേഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button