Latest NewsKerala

അങ്കണവാടിയിൽ തിളച്ചപാൽ കുടിപ്പിച്ച ഭിന്നശേഷിക്കാരന് ഗുരുതര പൊള്ളൽ: വെള്ളം പോലും കുടിക്കാനാകാതെ കുട്ടി ആശുപത്രിയിൽ

കണ്ണൂർ: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന് അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയെന്ന് പരാതി. തിളച്ച പാൽ കുടിച്ച കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ജന്മനാ സംസാരശേഷിയില്ലാത്ത കുഞ്ഞ് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4 ദിവസമായി ചികിത്സയിലാണ്.

ഭക്ഷണമോ വെള്ളമോ കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് കുട്ടിക്ക് ഇപ്പോൾ. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button