കാൻസർ ബാധിച്ചതിനെ തുടർന്ന് മൂക്ക് നഷ്ടമായതോടെ കൈത്തണ്ടയിൽ മൂക്ക് വളർത്തി മുഖത്തേക്ക് മാറ്റി വച്ചു. മൂക്കിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ട യുവതിക്കാണ് മൂക്ക് തിരികെ ലഭിച്ചത്. ഫ്രാൻസിലാണ് സംഭവം. നാസൽ കാവിറ്റി കാൻസർ ബാധിച്ച യുവതി റേഡിയോ തെറാപ്പിയും കീമോതെറാപ്പിയും നടത്തിയതിനെത്തുടർന്നാണ് മൂക്ക് നഷ്ടമായത്. തരുണാസ്ഥി മാറ്റിസ്ഥാപിക്കുന്നതിനായി 3D-പ്രിന്റ് ചെയ്ത ബയോമെറ്റീരിയലിൽ നിന്ന് നിർമിച്ച ഒരു ഇഷ്‌ടാനുസൃത മൂക്ക് നിർമിക്കുകയും തുടർന്ന് കൈത്തണ്ടയിൽ ഘടിപ്പിക്കുകയും ചെയ്തു.
രണ്ട് മാസത്തോളമെടുത്തു മൂക്ക് വളരാൻ. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എല്ലുകളും മറ്റും പുനർനിർമിച്ചത്. ആശുപത്രി അധികൃതർ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. രോഗി സുഖമായിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഇതിനു മുൻപ് അപകടത്തിൽ നഷ്‌ടമായ ചെവിയും കൈത്തണ്ടയിൽ വളർത്തിയ വാർത്ത പുറത്ത് വന്നിരുന്നു. 4 മുമ്പാണ് ഷിമിക ബുറാജെ എന്ന അമേരിക്കന്‍ സൈനികയ്ക്ക് കാര്‍ അപകടത്തെ തുടര്‍ന്ന് ഒരു ചെവി നഷ്ടമായത്. കാറില്‍നിന്ന് പുറത്തേക്കു വലിച്ചെടുക്കുന്നതിനിടെ ആയിരുന്നു ഷിമികയ്ക്ക് ഒരു ചെവി നഷ്ടമായത്.
ഷിമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് അവരുടെ കൈത്തണ്ടിലെ ത്വക്കിനടിയില്‍ ചെവി വളര്‍ത്തിയെടുക്കുകയും അത് ശസ്ത്രക്രിയയിലൂടെ തലയില്‍ വച്ചുപിടിപ്പിക്കുകയുമായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ചെവി പുനര്‍നിര്‍മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എല്‍ പാസോയിലെ വില്യം ബിയോമോണ്ട് ആര്‍മി മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ഷിമിക കേള്‍വി ശക്തി വീണ്ടെടുത്തതായും ശസ്ത്രക്രിയ വിജയമായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 2016ലാണ് ഷിമിക കാര്‍ അപകടത്തില്‍പ്പെടുന്നത്.
Post Your Comments