CinemaLatest NewsNewsIndiaEntertainmentKollywoodMovie Gossips

‘പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന് തുറന്ന് പറയാൻ എനിക്കൊരു മടിയുമില്ല’: ശ്രുതി ഹാസൻ

ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസൻ. നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ താരം ബോളിവുഡിൽ ഉൾപ്പെടെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ശ്രുതി ഹാസൻ.

ഇപ്പോഴിതാ, ആരാധകരുടെ ചോദ്യത്തിന് ശ്രുതി ഹാസൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ശരീരത്തിൽ ഏതൊക്കെ ഭാഗത്താണ് പ്ലാസ്റ്റിക് സർജറി ചെയ്തതെന്ന ചോദ്യത്തിനാണ് ശ്രുതി മറുപടി നൽകിയത്. തന്റെ യാത്ര സത്യസന്ധമായിരിക്കണം എന്നുള്ളതിനാലാണ് ഈ കാര്യങ്ങൾ തുറന്നുപറയുന്നതെന്ന് താരം വ്യക്തമാക്കി.

രക്തധമനികളില്‍ അടിയുന്ന കൊളസ്ട്രോള്‍ നീക്കാൻ ബ്രെഡ് കഴിക്കൂ

തന്റെ മൂക്കിനാണ് പ്ലാസ്റ്റിക് സർജറി ചെയ്തതെന്ന് താരം പറയുന്നു. സർജറി ചെയ്യുന്നതിന് മുൻപും ശേഷവും ഒരുപാട് വിമർശനങ്ങൾ കേട്ടിട്ടുണ്ടെന്നും ശ്രുതി പറയുന്നു.’ വിദേശികളെപ്പോലെയുണ്ട്, പൗരുഷം തോന്നുന്നു’ എന്നൊക്കെയായിരുന്നു സർജറിക്ക് മുൻപ് താൻ കേട്ടിരുന്നതെന്നും ശ്രുതി കൂട്ടിച്ചേർത്തു.

‘മുഖത്തെ ഈ മാറ്റം എനിക്ക് സന്തോഷമാണ്, പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന് തുറന്ന് പറയാൻ എനിക്കൊരു മടിയുമില്ല. ഇത് പ്രമോട്ട് ചെയ്യാനോ എതിർത്ത് സംസാരിക്കാനോ ഞാനില്ല. ഇത് ഞാൻ സ്വയം തിരഞ്ഞെടുത്ത ജീവിതമാണ്. മാറ്റങ്ങൾ അംഗീകരിക്കുകയെന്നതാണ് നമുക്ക് നമ്മളോട് ചെയ്യാൻ പറ്റുന്ന കാര്യം,’ ശ്രുതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button