ഡാനി എന്നറിയപ്പെടുന്ന ഈ 35 -കാരിയായ ഇൻസ്റ്റഗ്രാം സ്റ്റാർ പ്ലാസ്റ്റിക് സർജറിക്കായി ചിലവഴിച്ചത് 42,000 പൗണ്ട് (ഏകദേശം 40 ലക്ഷം ഇന്ത്യൻ രൂപ) ആണ്. തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുക എന്നതായിരുന്നു ഡാനിയുടെ ലക്ഷ്യം. എന്നാൽ, ലക്ഷങ്ങൾ മുടക്കി പ്ലാസ്റ്റിക് സർജറി ചെയ്തിട്ടും തന്റെ പ്രണയ പുരുഷനെ കണ്ടെത്താൻ ഡാനിക്ക് കഴിഞ്ഞിട്ടില്ല. തന്നെ ഡേറ്റ് ചെയ്യുന്ന പുരുഷന്മാർ ഒക്കെ തന്റെ ശരീരം മാത്രമാണ് നോക്കുന്നതെന്നും, തന്റെ മനസ് എന്താണെന്ന് അറിയാൻ അവരാരും ശ്രമിക്കുന്നില്ലെന്നും ഡാനി വിഷമത്തോടെ പറയുന്നു.
ഓൺലൈനിൽ 653,000 ഫോളോവേഴ്‌സുണ്ട് യുഎസിലെ വിസ്കോൺസിനിൽ നിന്നുള്ള ഡാനിക്ക്. എന്നാൽ, ലുക്കിലൊക്കെ ഹാപ്പി ആണ് എങ്കിലും പുരുഷന്മാർ ഇപ്പോൾ പഴയ പോലെ ഡാനിയോട് മാനസികമായി ആകർഷിക്കപ്പെടുന്നില്ല. അവളെ ഒരു കളിപ്പാവയെ പോലെയാണ് പുരുഷന്മാർ പരിഗണിക്കുന്നത്.
‘എന്റെ ഡേറ്റിംഗ് ജീവിതം അങ്ങേയറ്റം കഠിനമാണ്. പുരുഷന്മാർ എന്നെ ഒരു കളിപ്പാട്ടമായി കാണുന്നു. എന്നെ അറിയുന്നതിന് മുമ്പ് അവർ എന്റെ ബാഹ്യരൂപം കാണുന്നു, അതാണ് യഥാർത്ഥത്തിൽ അവർ എന്നിൽ നിന്ന് ആഗ്രഹിക്കുന്നത്. ഒരു പുരുഷൻ ഞാൻ ആരാണെന്ന് അറിയാൻ ആഗ്രഹിക്കുന്നത് വളരെ അപൂർവമാണ്. ഡേറ്റിംഗ് വളരെ ബുദ്ധിമുട്ടാണ്’, ഡാനി കുറിച്ചു. എന്നാൽ, ഡേറ്റിംഗ് ജീവിതം ദുരന്തമാണ് എങ്കിലും ഓൺലൈനിൽ ഡാനിക്ക് ആരാധകർ ഏറെയുണ്ട്.
Post Your Comments