KeralaLatest News

ഭാര്യ വിഷം നൽകിയെന്ന് മൊഴി നൽകിയ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് സ്വദേശി ജയപ്രകാശ് നാരായണൻ (45) ആണ് മരിച്ചത്. ഭാര്യയാണ് തനിക്ക് വിഷം നൽകിയതെന്നാണ് ജയപ്രകാശ് നൽകിയിരിക്കുന്ന മൊഴി. ഭാര്യ രമ തനിക്ക് വിഷം നൽകിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ചികിത്സയിലിരിക്കെ ജയപ്രകാശ് ഹൊസ്ദുർഗ് പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹത്തിൻറെ ഭാര്യ രമ വിഷം ഉള്ളിൽ ചെന്ന് മരിച്ചിരുന്നു. മരിച്ച രമയ്ക്ക് 45 വയസാണ് പ്രായം. ഇവർ ജയപ്രകാശ് നാരായണന് ഒപ്പമായിരുന്നു ആവിക്കരയിൽ താമസിച്ചിരുന്നത്. നവംബർ ഏഴിനാണ് രമയെ മരിച്ച നിലയിലും ജയപ്രകാശ് നാരായണനെ വിഷം ഉള്ളിൽ ചെന്ന് തീർത്തും അവശനായ നിലയിലും കണ്ടെത്തിയത്. പിന്നീട് ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button