![](/wp-content/uploads/2022/11/c.jpg)
തൃക്കൊടിത്താനം: ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പെരുന്ന ഫാത്തിമപുരം അമ്പാട്ട് വീട്ടില്‍ കണ്ണന് (26), തൃക്കൊടിത്താനം പൊട്ടശ്ശേരി ആലുങ്കല്‍ വീട്ടില്‍ സതീഷ് കുമാര്‍ (49) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃക്കൊടിത്താനം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പീടികപ്പടിയിലുള്ള ബാറിലെ ജീവനക്കാരനായ ബിജു എന്നയാളെയാണ് ഇവര്‍ ആക്രമിച്ചത്.
Read Also : റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ, യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി
എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐ ബോബി വര്‍ഗീസ്, എ.എസ്.ഐ സാന്‍ജോ, ഷിബു, സി.പി.ഒമാരായ ജസ്റ്റിന്, സെല്‍വരാജ്, അനീഷ് ജോണ്‍, ജോഷി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments