
പാപ്പിനിശേരി: കല്യാശ്ശേരിയിൽ കടന്നലിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. സെൻട്രൽ കരിക്കട്ട് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമൻ (79) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.30ഓടെ ആണ് സംഭവം. വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴായിരുന്നു കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ നാട്ടുകാർ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read Also : അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പഴങ്ങള്‍…
കുഞ്ഞിരാമനെ കൂടാതെ, കല്യാശ്ശേരി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി, നിതിൻ കെ. സജീവൻ പാറപ്പുറത്ത്, റനീഷ് എം. എന്നിവർക്കും കുത്തേറ്റിരുന്നു.
പാപ്പിനിശേരിയിലെ പഴയ പിജി പ്ലൈവുഡ് കമ്പനി തൊഴിലാളിയായിരുന്നു കുഞ്ഞിരാമൻ. സംസ്കാരം നാളെ നടക്കും. ഭാര്യ: ലളിത. മക്കൾ: സുരേന്ദ്രൻ (ബലിയപട്ടം ടൈൽ വർക്സ്), സുമ. മരുമക്കൾ: പ്രിയ, മോഹനൻ. സഹോദരങ്ങൾ: പരേതനായ ഗോപാലൻ.
Post Your Comments