
ന്യൂഡൽഹി : കാലം ചെയ്ത ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലേക്ക് രാഷ്ട്രപതി ദ്രൗപദി മുർമു പുറപ്പെട്ടു. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെത്തി മാർപാപ്പക്ക് ആദരാഞ്ജലി അർപ്പിക്കും.
നാളെ നടക്കുന്ന സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്.
സെൻ്റ് മേരി മേജർ ബസലിക്കയിലെ കല്ലറയുടെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു. മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ തുടരുകയാണ്. പതിനായരങ്ങളാണ് ഇവിടേക്ക് എത്തുന്നത്. നാളെ വരെ പൊതുദർശനം തുടരും.
Post Your Comments