KozhikodeLatest NewsKeralaNattuvarthaNews

മകനെ ജർമനിയിലേക്ക് യാത്രയാക്കി മടങ്ങിയ പിതാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

വ്യാപാരിയും മാനന്തവാടി എക്സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയിൽ പി.വി. മത്തായിയാണ് (65) മരിച്ചത്

ഓമശ്ശേരി: മകനെ ജർമനിയിലേക്ക് യാത്രയാക്കിയ ശേഷം തിരുവനന്തപുരത്തു നിന്ന് ബത്തേരിയിലേക്കുള്ള മടക്കയാത്രയിൽ കാർ അപകടത്തിൽപെട്ട് വ്യാപാരി മരിച്ചു. വ്യാപാരിയും മാനന്തവാടി എക്സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയിൽ പി.വി. മത്തായിയാണ് (65) മരിച്ചത്.

കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ താഴെ ഓമശ്ശേരിക്കടുത്തായിരുന്നു അപകടം നടന്നത്. ഇന്നലെ പുലർച്ച നാലു മണിക്കായിരുന്നു അപകടം. ഓവുചാൽ മൂടുന്നതിന് ഇറക്കിവെച്ച സ്ലാബിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ മത്തായിയുടെ സഹോദരി ലിജി, ഡ്രൈവർ ജോർജ് എന്നിവർക്ക് പരിക്കേറ്റു.

Read Also : മഞ്ചുമലയില്‍ പെൺപുലി ചത്തത് കരള്‍, ശ്വാസംകോശം എന്നിവയിലെ അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സുൽത്താൻ ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ്, യാക്കോബായ ഭദ്രാസന കൗൺസിൽ അംഗം, മലങ്കര യാക്കോബായ ചർച്ച് മുൻ ട്രസ്റ്റി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

മൃത​ദേഹം പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സലോമി. മക്കൾ: ബബിൽ മാത്യു (ലണ്ടൻ), പോൾ മാത്യു (ജർമനി). സഹോദരങ്ങൾ: കുര്യക്കോസ്, ഷാജി, മേരി, ലിസി, ലീന, ലിജി, പരേതയായ ചിന്നമ്മ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button