ഇടുക്കി: വീടുകയറി നടത്തിയ ആക്രമണത്തിൽ സിപിഎം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു. ശാന്തൻപാറ സ്വദേശികളായ പരമശിവൻ, മകൻ കുട്ടൻ എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : മകനെ ജർമനിയിലേക്ക് യാത്രയാക്കി മടങ്ങിയ പിതാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം
ശാന്തൻപാറ സ്വദേശി വിമൽ, ബന്ധു അരവിന്ദൻ എന്നിവരാണ് വീടുകയറി ആക്രമണം നടത്തിയതെന്ന് ഇരുവരും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ശാന്തൻപാറ പഞ്ചായത്തിലെ തൊട്ടിക്കാനം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
സംഭവത്തിൽ, ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments