ThrissurLatest NewsKeralaNattuvarthaNews

വീട്ടിൽ വിദ്യാർത്ഥികൾക്കായി സൽക്കാരം, പതിനാറുകാരന് മാത്രം മദ്യം നൽകി: ശേഷം പീഡനം, തൃശൂരിൽ ടീച്ചർ അറസ്റ്റിലാകുമ്പോൾ

തൃശൂർ: ട്യൂഷൻ പഠിക്കാനെത്തിയ പതിനാറുകാരൻ മദ്യം നൽകി പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപികയുടെ വസതിയിൽ വെച്ച് ട്യൂഷനെത്തിയ വിദ്യാർത്ഥികൾക്കെല്ലാം കൂടി സൽക്കാരം നടത്തിയിരുന്നു. ഇതിനിടെയാണ് പതിനാറുകാരന് മദ്യം നൽകിയത്. മദ്യം കുടിച്ച് അവശനായ കുട്ടിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കി.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന അധ്യാപിക കോവിഡ് കാലത്താണ് ട്യൂഷന്‍ എടുത്തു തുടങ്ങിയത്. ഇവർക്ക് മക്കളില്ല. നിരവധി വിദ്യാർഥികൾ ഇവരുടെ അടുത്ത് ട്യൂഷൻ പഠിക്കാൻ എത്തുന്നുണ്ട്. നേരത്തെ ഫിറ്റ്‌നസ് സെന്ററില്‍ പരിശീലകയായും ജോലി നോക്കിയിരുന്നു. അധ്യാപികയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

പതിനാറുകാരനായ വിദ്യാർഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂൾ അധികൃതർ കൗൺസിലിംഗ് നടത്തി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തരക്കേടില്ലാതെ പഠിക്കുന്ന വിദ്യാർഥി അടുത്തിടെ ക്ലാസിൽ ശ്രദ്ധിക്കാതായതോടെയാണ് അധ്യാപകർ വിഷയത്തിൽ ഇടപെട്ടത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും വിദ്യാർഥി കൃത്യമായി ഉത്തരം പറഞ്ഞിരുന്നില്ല. കൺസിലിംഗ് ഗുണം കണ്ടു. അധ്യാപകർ ശിശുക്ഷേമ സമിതിയെ വിരമറിയിച്ചതോടെ സമിതി പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു. കുട്ടി പറഞ്ഞതു ശരിയാണെന്ന് അധ്യാപിക സമ്മതിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button