PathanamthittaLatest NewsKeralaNattuvarthaNews

പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി വാ​ക്കേ​റ്റം, അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊലീസിനുനേരെ കൈ​യേറ്റം: ര​ണ്ട് യു​വാ​ക്ക​ൾ പിടിയിൽ

സ​ന്തോ​ഷ്‌ ഭ​വ​ൻ വീ​ട്ടി​ൽ അ​ർ​ജു​ൻ (19), ബം​ഗ​ളൂ​രു​വി​ൽ ബി​എ​സ്.​സി ന​ഴ്സി​ങ്​ വി​ദ്യാ​ർ​ത്ഥി​യാ​യ ക​ല​ഞ്ഞൂ​ർ മൂ​ല​ശ്ശേ​രി​ൽ ആ​കാ​ശ് രാ​ജ്​ (അ​പ്പു -19) എ​ന്നി​വ​രെ​യാ​ണ് കൂ​ട​ൽ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്

ക​ല​ഞ്ഞൂ​ർ: സു​ഹൃ​ത്തി​ന് വാ​യ്​​പ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​ത്ത​തി‍ന്റെ പേ​രി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ കൂ​ട​ൽ പൊ​ലീ​സി​നു​നേ​രേ കൈ​യേ​റ്റം നടത്തിയ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. സ​ന്തോ​ഷ്‌ ഭ​വ​ൻ വീ​ട്ടി​ൽ അ​ർ​ജു​ൻ (19), ബം​ഗ​ളൂ​രു​വി​ൽ ബി​എ​സ്.​സി ന​ഴ്സി​ങ്​ വി​ദ്യാ​ർ​ത്ഥി​യാ​യ ക​ല​ഞ്ഞൂ​ർ മൂ​ല​ശ്ശേ​രി​ൽ ആ​കാ​ശ് രാ​ജ്​ (അ​പ്പു -19) എ​ന്നി​വ​രെ​യാ​ണ് കൂ​ട​ൽ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : ‘തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ’: വേർപിരിയൽ വാർത്തകൾക്കിടെ സാനിയയുടെ പ്രതികരണം

ക​ല​ഞ്ഞൂ​ർ കു​ടു​ത്ത അ​മ്പ​ല​ത്തി​ന്​ സ​മീ​പ​മാ​ണ് സം​ഭ​വം. ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം​വാ​ർ​ഡ് അം​ഗം ര​മ സു​രേ​ഷ്​ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​ന്​ എ​ത്തി​യ​പ്പോ​ഴാ​ണ് സു​ഹൃ​ത്ത് അ​ർ​ജു​ന് വാ​യ്പ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​ത്ത​ത് ആ​കാ​ശ് ചോ​ദ്യം​ ചെ​യ്ത​​ത്.

തുടർന്ന്, ര​മ അ​റി​യി​ച്ച​തു​പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സു​മാ​യി യു​വാ​ക്ക​ൾ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ ത​ന്നെ ആ​ക്ര​മി​ച്ചെ​ന്ന കൂ​ട​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ സി.​പി.​ഒ ര​തീ​ഷ് കു​മാ​റി​ന്റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്​. യുവാക്കളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button