തിരുവല്ല: പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 18കാരന് ദാരുണാന്ത്യം. മുണ്ടക്കയം സ്വദേശി തോമസിന്റെ മകൻ പ്രിജിൽ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
തിരുവല്ല ബൈപ്പാസിലെ മഴുവങ്ങാട് ചിറ പാലത്തിൽ ആണ് അപകടം നടന്നത്. തിരുവല്ല ഭാഗത്തു നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജിൽ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്ക് പിന്നാലെ വന്ന ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം വലതുഭാഗത്തേക്ക് തെറിച്ചു വീണു.
Read Also : ഈ ടീമുകൾ കിരീടപ്പോരില്‍ ബ്രസീലിന് വെല്ലുവിളിയാവുമെന്ന് നെയ്മര്‍
ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രിജിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ലോറി ഡ്രൈവറെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments