Latest NewsNewsFootballSports

ഈ ടീമുകൾ കിരീടപ്പോരില്‍ ബ്രസീലിന് വെല്ലുവിളിയാവുമെന്ന് നെയ്മര്‍

ബ്രസീലിയ: ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ പ്രധാന എതിരാളികളെ വെളിപ്പെടുത്തി ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍. ഈ മാസം 24ന് സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ആറാം കിരീടം ലക്ഷ്യമിട്ട് ഖത്തറിലെത്തുന്ന ബ്രസീല്‍ ഇത്തവണയും കിരീട സാധ്യതയില്‍ മുന്നിലുണ്ട്. ഇതിനിടെ ഖത്തറില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തുന്ന അഞ്ച് ടീമുകള്‍ എതൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ലയണൽ മെസിയുടെ അര്‍ജന്റീന, മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനിയും ഇംഗ്ലണ്ടും കെവിന്‍ ഡിബ്രൂയിന്റെ ബെല്‍ജിയം എന്നിവര്‍ കിരീടപ്പോരില്‍ ബ്രസീലിന് വെല്ലുവിളിയാവുമെന്നാണ് നെയ്മര്‍ പറയുന്നത്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന്റെ വഴിമുടക്കിയത്.

സെര്‍ബിയ, കാമറൂണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ട എതിരാളികള്‍. ഖത്തറിലേക്കുള്ള ബ്രസീലിയന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ ഫിലിപെ കുടീഞ്ഞോയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Read Also:- ദൈവികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് അയല്‍വാസിയായ സ്ത്രീ തട്ടിയത് ലക്ഷങ്ങള്‍

ബ്രസീല്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍- അലിസണ്‍ ബെക്കര്‍, എഡേഴ്‌സന്‍, വെവെര്‍ട്ടന്‍. പ്രതിരോധനിര- ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സാന്‍ഡ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്. മധ്യനിര- ബ്രമര്‍, കാസിമിറോ, ലൂക്കാസ് പക്വേറ്റ, റിബെയ്‌റോ, ഗ്വിമറെസ്, ഫ്രഡ്, ഫാബിഞ്ഞോ. മുന്നേറ്റം- നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, റിച്ചാര്‍ലിസന്‍, മാര്‍ട്ടിനെല്ലി, പെഡ്രോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button