Latest NewsNewsBusiness

മൊബൈൽ എഡീഷൻ പ്ലാനുമായി ആമസോൺ പ്രൈം വീഡിയോ, കൂടുതൽ വിവരങ്ങൾ അറിയാം

സാധാരണയായി ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ തുക 1,499 രൂപയാണ്

ഉപയോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ മൊബൈൽ എഡീഷൻ പ്ലാനുകൾ അവതരിപ്പിച്ച് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ. റിപ്പോർട്ടുകൾ പ്രകാരം, സ്മാർട്ട്ഫോണിൽ മാത്രം ലഭ്യമാകുന്ന ഈ പ്ലാനിന്റെ നിരക്ക് പ്രതിവർഷം 599 രൂപയാണ്. പുതിയ പ്ലാൻ അവതരിപ്പിച്ചതോടെ, കുറഞ്ഞ ചിലവിൽ സ്മാർട്ട്ഫോണുകളിൽ ആമസോൺ പ്രൈം ഉപയോഗിക്കാൻ സാധിക്കും.

മൊബൈൽ എഡീഷൻ പ്ലാനിൽ എസ്ഡി ഫോർമാറ്റിൽ മാത്രമാണ് വീഡിയോകൾ കാണാനുള്ള അവസരം ലഭിക്കുന്നത്. കഴിഞ്ഞ വർഷം എയർടെലുമായി സഹകരിച്ച് എയർടെൽ വരിക്കാർക്ക് മാത്രമായി മൊബൈൽ എഡീഷൻ പ്ലാൻ അവതരിപ്പിച്ചിരുന്നു. ഈ പ്ലാനിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഇത്തവണ എല്ലാ വരിക്കാർക്കും മൊബൈൽ എഡീഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: എസ് ജയശങ്കര്‍ റഷ്യയിലേയ്ക്ക്, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനമാകുമെന്ന് സൂചന

സാധാരണയായി ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ തുക 1,499 രൂപയാണ്. പുതുതായി അവതരിപ്പിച്ച കുറഞ്ഞ ചിലവിലുള്ള മൊബൈൽ എഡീഷൻ പ്ലാനിൽ ഉപയോക്താക്കൾക്ക് ഒരു മാസം 50 രൂപയിൽ താഴെ മാത്രമാണ് ചിലവ് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button