News

എസ് ജയശങ്കര്‍ റഷ്യയിലേയ്ക്ക്, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനമാകുമെന്ന് സൂചന

യുക്രെയ്നെതിരെ റഷ്യ കഴിഞ്ഞ ഫെബ്രുവരിയില്‍ ആക്രമണം അഴിച്ചുവിട്ടതോടെ ലോകനേതാക്കളില്‍ പുടിനെ നേരിട്ട് വിളിച്ച് സംസാരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായിരുന്നു

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ റഷ്യന്‍ സന്ദര്‍ശനത്തെ വളരെയധികം ശുഭാപ്തി വിശ്വാസത്തോടെയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കികാണുന്നത്. ജയശങ്കറിന്റെ മോസ്‌കോ സന്ദര്‍ശനത്തിന് ലോകസമാധാനത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കാന്‍ സാധിക്കുമെന്നാണ് മുന്‍ യുക്രെയ്ന്‍-റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്.

Read Also: ‘ഹിന്ദു എന്നത് സഭ്യതക്ക് നിരക്കാത്ത വാക്ക്, അതിന് അശ്ലീലം നിറഞ്ഞ അർത്ഥം’: വിവാദ പരാമർശവുമായി കർണാടക കോൺഗ്രസ് നേതാവ്

2023ല്‍ വരാനിരിക്കുന്ന ജി-20 ഉച്ചകോടി അദ്ധ്യക്ഷ പദം അലങ്കരിക്കുന്ന ഇന്ത്യ എടുക്കുന്ന എല്ലാ നിലപാടുകളും ലോകരാജ്യങ്ങളുടെ വാണിജ്യ-പ്രതിരോധ മേഖലയെ ശക്തമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. യുക്രെയ്നെതിരെ റഷ്യ കഴിഞ്ഞ ഫെബ്രുവരിയില്‍ ആക്രമണം അഴിച്ചുവിട്ടതോടെ ലോകനേതാക്കളില്‍ പുടിനെ നേരിട്ട് വിളിച്ച് സംസാരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായിരുന്നു. ഷാങ്ഹായ് സമ്മേളനത്തിലും മോദി-പുടിന്‍ ചര്‍ച്ചകള്‍ ലോകശ്രദ്ധ നേടിയിരുന്നു. ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ എല്ലാ പ്രസംഗത്തിലും ആമുഖമായി പറയുന്നതില്‍ ലോകരാജ്യങ്ങള്‍ മത്സരി ക്കുന്ന സാഹചര്യത്തിലാണ് ജയശങ്കറുടെ രണ്ടാഴ്ചയിലേറെ നീളുന്ന റഷ്യന്‍ സന്ദര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button