ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചിലവ് കുറഞ്ഞ പ്ലാനുമായി രംഗത്തെരിക്കുകയാണ് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തേക്ക് 599 രൂപ നിരക്കിലാണ് ആമസോൺ പ്രെം കാണാൻ സാധിക്കുക. നിലവിൽ, പ്രതിമാസം 179 രൂപയാണ് സബ്സ്ക്രിപ്ഷൻ നിരക്കായി ഈടാക്കുന്നത്. ഈ പ്ലാനിനെക്കാളും വില കുറഞ്ഞ പ്ലാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ ഓൺലി പ്ലാനായ ഈ ഓഫറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
പുതിയ പ്ലാനിൽ ഉപയോക്താക്കൾ പ്രതിമാസം 50 രൂപയാണ് ചിലവഴിക്കേണ്ടത്. മൊബൈൽ ഓൺലി പ്ലാൻ ആയതിനാൽ എല്ലാ ആമസോൺ ഒറിജിനലുകളും ലൈവ് ക്രിക്കറ്റ് മത്സരങ്ങളും ലഭിക്കുന്നതാണ്. കൂടാതെ, ഓഫ്ലൈൻ വീഡിയോകൾ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഈ എഡിഷൻ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ആൻഡ്രോയിഡ്, ഐഫോൺ മുഖാന്തരം ആപ്പിലൂടെയോ, വെബിലെ പ്രൈം വീഡിയോ ആപ്പിലൂടെയോ ആക്സസ് ചെയ്യാവുന്നതാണ്. എന്നാൽ, സാധാരണ പ്ലാനിൽ ഉള്ളതുപോലെ ഒന്നിലധികം ആളുകൾക്ക് ആമസോൺ പ്രൈം ആക്സസ് ചെയ്യാൻ സാധിക്കുന്നതല്ല.
Also Read: മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് കൊലപ്പെട്ടു
Post Your Comments