Latest NewsNewsBusiness

തിയേറ്ററുകളിൽ സിനിമകൾ കാണാനും സബ്സ്ക്രിപ്ഷൻ പ്ലാൻ! പുതിയ നീക്കവുമായി പിവിആർ ഐനോക്സ്

699 രൂപയുടെ പ്ലാനിന് കീഴിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 70 രൂപയ്ക്ക് പരമാവധി 10 സിനിമകൾ കാണാനാകും

സിനിമ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് മൾട്ടിപ്ലക്സ് ഓപ്പറേറ്ററായ പിവിആർ ഐനോക്സ്. രാജ്യത്തെ ആദ്യ സിനിമാ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനാണ് പിവിആർ ഐനോക്സിന്റെ നീക്കം. പുതിയ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾക്ക് തുടക്കമിടുന്നത്. ആദ്യഘട്ടത്തിൽ 699 രൂപയുടെ പ്രതിമാസ പ്ലാൻ അവതരിപ്പിക്കാനാണ് തീരുമാനം.

699 രൂപയുടെ പ്ലാനിന് കീഴിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 70 രൂപയ്ക്ക് പരമാവധി 10 സിനിമകൾ കാണാനാകും. ഒരു മാസമാണ് പ്ലാനിന്റെ വാലിഡിറ്റി. അതേസമയം, ഈ പ്ലാൻ ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും ഇൻസിഗ്നിയ, ഐമാക്സ് തുടങ്ങിയ പ്രീമിയം സ്ക്രീൻ ഫോർമാറ്റുകളിലും ഉടൻ ലഭിച്ചേക്കില്ലെന്ന് പിവിആർ ഐനോക്സ് വ്യക്തമാക്കി. ഈ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർ ഓരോ തവണയും സബ്സ്ക്രിപ്ഷൻ എടുക്കുമ്പോൾ ഒരു സർക്കാർ ഐഡി നിർബന്ധമായും കയ്യിൽ കരുതണം. സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും, തിയേറ്റർ ഓക്യുപൻസി ലെവലുകൾ മെച്ചപ്പെടുത്താനും കഴിയുമെന്നാണ് വിലയിരുത്തൽ.

Also Read: ‘ലിയോയുടെ ആദ്യത്തെ പത്ത് മിനിറ്റ് നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്’ : പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ലോകേഷ്

shortlink

Post Your Comments


Back to top button