കൊളംബൊ: 29കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ധനുഷ്‌ക ഗുണതിലകയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തീരുമാനം. ഇന്നലെ (ഞായറാഴ്ച്ച) പുലര്‍ച്ചെയാണ് സിഡ്നി പൊലീസ് ധനുഷ്‌ക ഗുണതിലകയെ അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. ലോകകപ്പില്‍ നിന്ന് പുറത്തായ ശ്രീലങ്ക കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചിരുന്നു.
‘ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ധനുഷ്‌ക ഗുണതിലകയെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. വരുന്ന ഒരു മത്സരങ്ങള്‍ക്കും അദ്ദേഹത്തിന്റെ പേര് പരിഗണിക്കില്ല. ഓസ്‌ട്രേലിയയില്‍ 29കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് താരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം’ ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Read Also:- ആരംഭത്തിലെ നേട്ടം നിലനിർത്തി ഓഹരി വിപണി, സൂചികകൾ ഉയർന്നു
അതേസമയം, ഗുണതിലകയുടെ ജാമ്യാപേക്ഷ ഇന്ന് രാവിലെ തള്ളിയിരുന്നു. 29കാരിയായ യുവതിയെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഗുണതിലക പരിചയപ്പെടുന്നത്. തുടർന്ന്, ഈ മാസം രണ്ടിന് റോസ് ബേയിലുള്ള വസതിയില്‍ വച്ചു ലൈഗിംകമായി പീഡിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. പരാതി ലഭിച്ചതിന് ശേഷം നടത്തിയ തെളിവെടുപ്പിന് ഒടുവിലാണ് സിഡ്നിയിലെ ഹോട്ടലില്‍ നിന്നു ലങ്കന്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments