നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ ഇന്ന് മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. സെൻസെക്സ് 234.79 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,185.15 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 82.60 പോയിന്റ് നേട്ടത്തിൽ 18,199.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 1,994 ഓഹരികൾ മുന്നേറുകയും, 1,465 ഓഹരികൾ ഇടിഞ്ഞും, 185 ഓഹരികൾ മാറ്റമില്ലാതെയുമാണ് തുടർന്നത്. മിഡ്ക്യാപ് സൂചിക, സ്മോൾക്യാപ് സൂചിക എന്നിവ 0.6 ശതമാനം വീതം നേട്ടം രേഖപ്പെടുത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, മാരുതി സുസുക്കി, മഹീന്ദ്ര എന്നിവയുടെ ഓഹരികൾ സെൻസെക്സിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. അതേസമയം, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ, സൺ ഫാർമ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യവും ഉയർന്നിട്ടുണ്ട്.
Also Read: ‘ഹേയ് സിരി’ എന്ന അഭിസംബോധന ‘സിരി’ എന്നാക്കും, പുതിയ മാറ്റങ്ങളുമായി ആപ്പിൾ
Post Your Comments