KeralaLatest NewsNews

കൃഷിദർശൻ: ബ്ലോക്ക്തല പരിശീലനം തുടങ്ങി

സംസ്ഥാന കർഷക ക്ഷേമ കാർഷിക വികസന വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന കൃഷിദർശൻ പദ്ധതിയുടെ മുന്നോടിയായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസത്തെ ബ്ലോക്ക് തല പരിശീലന പരിപാടി ആരംഭിച്ചു.

ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന കൃഷിമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കൃഷിക്കാരുമായുള്ള കൂടികാഴ്ചയും അദാലത്തും ഫലപ്രദമായി നടത്താനാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം മാനന്തവാടി മുനിസിപ്പൽ ചെയർ പേഴ്സൺ സി.കെ. രത്നവല്ലി നിർവഹിച്ചു. യോഗത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി. ആത്മ പ്രോജക്റ്റ് ഡയറക്ടർ എ.എഫ്. ഷേർലി പദ്ധതി വിശദീകരണം നടത്തി.

വയനാട് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എസ് സഫീന, മാനന്തവാടി കൃഷി അസി. ഡയറക്ടർ വി.ആർ അനിൽകുമാർ,

കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മൂട്ടി, നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ വി. ജിഷ, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. വി. ശ്രീറാം, ഡോ. എം.ആർ. അഷിത, ഡോ. ദീപ സുരേന്ദ്രൻ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button