രാജ്യത്ത് ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചറിന്റെ കീഴിൽ വരുന്ന വിവിധ പദ്ധതികളിലൂടെയാണ് ഈ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഫസൽ യോജന പദ്ധതി പ്രകാരം, ഹോർട്ടികൾച്ചർ വിളകൾക്കുള്ള ധനസഹായം ഉടൻ തന്നെ കർഷകർക്ക് ലഭ്യമാക്കുന്നതാണ്. കൂടാതെ, ഹോർട്ടികൾച്ചർ വിളകൾ മാർക്കറ്റ് ഇൻവെൻഷൻ പദ്ധതിക്ക് കീഴിൽ സംഭരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഉയർന്ന നിക്ഷേപം, നടീൽ വസ്തുക്കളുടെ ലഭ്യത കുറവ്, സാങ്കേതികവിദ്യയുടെ പരിജ്ഞാന കുറവ്, വിളവെടുപ്പിന് ശേഷമുള്ള നഷ്ടം, കാര്യക്ഷമമല്ലാത്ത വിതരണ ശൃംഖല, വിപണിയുമായി ബന്ധമില്ലായ്മ എന്നിവയാണ് ഹോർട്ടികൾച്ചർ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ. അതേസമയം, ഹരിയാനയിലെ ഹോട്ടികൾച്ചർ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനായി ഭവന്തർ ഭാർപ്പായി യോജന പദ്ധതി ആവിഷ്കരിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments