2021-22 കാര്‍ഷിക വര്‍ഷത്തില്‍ 1.97 ലക്ഷം ഹെക്ടറിലാണ് നെല്ല് പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ കൃഷി നടന്നത്. ഇതില്‍ നെല്‍കൃഷിയിലുണ്ടായ കുറവും ചെറുതല്ലെന്ന് തന്നെ പറയാം. 2021-22ല്‍ മൊത്തം 1.95 ഹെക്ടറിലാണ് നെല്‍കൃഷി നടന്നത്. മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ കൃഷി ചെയ്ത സ്ഥലത്തിന്റെ വിസ്തൃതിയില്‍ 9306.3 ഹെക്ടര്‍ അഥവാ 4.82% കുറവാണുണ്ടായത്.
അധികൃതര്‍ വേണ്ട രീതിയിലുള്ള പഠനം നടത്താത്തതും പ്രോത്സാഹനം നല്‍കാത്തതും നെല്‍കൃഷി കുറയുന്നതിന്റെ വലിയൊരു കാരണമാണ്. ഇത് കൂടാതെ പല കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാക്കാത്തതും മറ്റൊരു കാരണമാണ്. നെല്‍കൃഷി കുറയുന്നതില്‍ തൊഴിലാളി പ്രശ്‌നങ്ങളുമുണ്ട്. നാട്ടിലുള്ളവരെ ഇതിന് കിട്ടാറില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൂലി കൂടുതലാണെന്നും നെല്‍ കൃഷിയില്‍ നിന്നും പിന്തിരിയാന്‍ കാരണമാണ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പയര്‍വര്‍ഗ്ഗങ്ങളുടെ കൃഷിയും കുറയുകയാണുണ്ടായത്. പയര്‍വര്‍ഗ്ഗങ്ങളുടെ കൃഷി 567 ഹെക്ടര്‍ കുറഞ്ഞ് 1,439 ഹക്ടറായി. ഇതില്‍ മൊത്തം കൃഷിയുടെ 40.58 ശതമാനത്തോടെ മുന്നില്‍ കണ്ണൂര്‍ ജില്ലയാണുള്ളത്. 2021-22ല്‍ 38,386 ഹെക്ടറിലാണ് പച്ചക്കറി കൃഷി ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ പച്ചക്കറി കൃഷിയുടെ മൊത്തം വിസ്തൃതി 4.78% കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ കാണാം. ഇതില്‍ മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2021-22ല്‍ മരച്ചീനി (കപ്പ) കൃഷിയുടെ മൊത്തം വിസ്തൃതിയില്‍ 13.36% കുറവാണുണ്ടായത്.
Post Your Comments