AgricultureLatest NewsNewsIndia

‘രാജ്യം രണ്ട് തട്ടായി വിഭജിക്കപ്പെടുന്നു’: തക്കാളിയുടെയും ഉള്ളിയുടെയും വില ചോദിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പച്ചക്കറി, പഴം കച്ചവടക്കാരുമായി സംവദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ ആസാദ്പൂർ മാണ്ഡിയിൽ പച്ചക്കറി കച്ചവടം ചെയ്യുന്നവരെയാണ് രാഹുൽ ഗാന്ധി സമീപിച്ചത്. തക്കാളിയുടെയെല്ലാം വില വർധിച്ച സാഹചര്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ മാർക്കറ്റ് സന്ദർശനം. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി വിപണിയിലെ പച്ചക്കറി വിലയെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ശനിയാഴ്ച ഡൽഹിയിലെ ആസാദ്പൂർ മാർക്കറ്റിൽ ഒരു പച്ചക്കറി കച്ചവടക്കാരൻ കണ്ണീരോടെ നിൽക്കുന്ന വീഡിയോ രാഹുൽ ഗാന്ധി പങ്കുവെച്ചിരുന്നു. ‘തക്കാളിക്ക് വില കൂടുതലാണ്, വാങ്ങാൻ പണമില്ല’ എന്നാണ് പച്ചക്കറി വ്യാപാരിയായ രാമേശ്വർ വീഡിയോയിൽ പറയുന്നത്. രാജ്യത്തെ രണ്ട് വിഭാഗങ്ങളായി തിരിക്കുകയാണെന്ന് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

‘ഞങ്ങൾക്ക് ഇത് എന്ത് വിലയ്ക്ക് വിൽക്കാൻ കഴിയുമെന്ന് പോലും ഉറപ്പില്ല. അവ മഴയിൽ നനഞ്ഞാലോ സ്റ്റോക്കിന് എന്തെങ്കിലും സംഭവിച്ചാലോ, ഞങ്ങൾക്ക് നഷ്ടം സംഭവിക്കും’, ദുരിതത്തിലായ കർഷകൻ പറഞ്ഞു. വിലക്കയറ്റം തന്നെ നിരാശാജനകമായ അവസ്ഥയിലാക്കിയെന്നും ഒരു ദിവസം 100-200 രൂപ പോലും സമ്പാദിക്കാൻ കഴിയുന്നില്ലെന്നും കച്ചവടക്കാരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button