റാന്നി: ടിപ്പറും കാറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ വീട്ടമ്മ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മയ്യനാട് പുള്ളോലിക്കല്‍ മിനി ജയിംസാ(55)ണ് മരിച്ചത്.
പത്തനംതിട്ട ഭാഗത്തു നിന്നു റാന്നിക്ക് വന്ന ടിപ്പര്‍ ലോറിയും എരുമേലി ഭാഗത്തു നിന്നു റാന്നി ഇടക്കുളത്തിനു പോയ കാറുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ പുലർച്ചെ അഞ്ചോടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി തോട്ടമൺ മിനി സിവിൽ സ്റ്റേഷനു സമീപമായിരുന്നു അപകടം. ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
Read Also : നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും കവർന്നു: പരാതിയുമായി ഭിന്നശേഷിക്കാരൻ
റാന്നി അഗ്നിശമനസേന ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്.
കാർ ഓടിച്ച തോമസുകുട്ടിയുടെ മാതാവാണ് മരിച്ച മിനി. തോമസുകുട്ടി, സഹോദരൻ ടൈജു, പിതാവ് ജെയിംസ് എന്നിവർ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പരിക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ കൊട്ടാരക്കര സ്വദേശി മോഹനചന്ദ്രൻ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് നിന്നു മകളുടെ വീടായ ഇടക്കുളത്തേക്കു വരുമ്പോഴായിരുന്നു അപകടം നടന്നത്.
Post Your Comments