തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും മോഷണം പോയി. ഭിന്നശേഷിക്കാരനായ ജയൻ എന്നയാളുടെ ഓട്ടോയിൽ നിന്നാണ് മോഷണം നടന്നത്. സി.സി അടയ്‌ക്കാനായി വെച്ചിരുന്ന 4,000 രൂപയും ആധാർ, ലൈസൻസ്, എ.ടി.എം കാർഡ്, പണയ രസീതുകൾ ഉൾപ്പെടെയുള്ള രേഖകളും മോഷണം പോയിട്ടുണ്ട്. കാട്ടാക്കടയിൽ നിന്നും ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകവേ അരുമാളൂർ പള്ളിയുടെ അടുത്ത് വാഹനം നിറുത്താൻ യാത്രക്കാർ ആവശ്യപ്പെട്ടു. ശേഷം അടുത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞ് യാത്ര തുടർന്നു. യാത്രക്കാരെ ഇറക്കിയ ശേഷം ഇവർ നൽകിയ തുക സ്വീകരിച്ച് ബാക്കി നൽകാനായി നോക്കിയപ്പോഴാണ് പഴ്‌സും രേഖകളും നഷ്‌പ്പെട്ടതായി കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവറായ ജയൻ തിരികെ വാഹനം നിർത്തിയ അരുമാളൂർ ഭാഗത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപരിചിതനായ ആൾ ഓട്ടോയിൽ ഫോൺ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
ആളുകൾ വാഹനത്തിനടുത്ത് എത്തിയതോടെ കള്ളൻ മറ്റൊരു സ്‌കൂട്ടറിൽ കയറി പോകുന്നതും കണ്ടു. ഇതിന് പിന്നാലെ ജയൻ മാറനല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments